പാറ്റ്ന: പിതാവിന്റെ മുൻപിൽ വെച്ച് പത്തൊമ്ബതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറില്‍ കിഷന്‍ഗഞ്ചില്‍ കഴിഞ്ഞ തിങ്കളാഴ്ചായിരുന്നു സംഭവം. തിങ്കളാഴ്ച രാത്രിയിൽ പ്രതികൾ വീട്ടിലേക്ക് അതിക്രമിച്ച് കയറി പെണ്‍കുട്ടിയേയും അച്ഛനെയും ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്തേക്ക് പിടിച്ചുകൊണ്ടുപോയി. ശേഷം അച്ഛന്റെ കൈകള്‍ കെട്ടിയിട്ട ശേഷമായിരുന്നു പീഡനമെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. സംഭവ ശേഷം വിവരം പോലീസിനെയോ ബന്ധുക്കളെയോ അറിയിക്കരുതെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ സംഭവം നടന്ന് അടുത്ത ദിവസം തന്നെ പെൺകുട്ടി പോലീസിൽ പരാതിപ്പെടുകയായിരുന്നു. കേസില്‍ രണ്ടു പ്രതികള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
Post Your Comments