Latest NewsLife Style

ഗ്രീൻ ടീയിൽ അൽപം തേൻ ചേർത്ത് കഴിക്കാം

ഗ്രീൻ ടീയിൽ അൽപം തേൻ ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലത്. ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ ഇത് സഹായിക്കും. രാവിലെ പതിവായി ​ഗ്രീൻ ടീ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും. ദിവസവും ഒരു കപ്പ് ​ഗ്രീൻ ടീ കുടിച്ചാൽ 17 ശതമാനത്തോളം ഫാറ്റ് കുറയ്ക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. ​ഗ്രീൻ ടീയിൽ തേൻ ചേർത്ത് കുടിക്കുന്നത് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാൻ സഹായിക്കുന്നു. ​ഗ്രീൻ ടീ ​​മറവിരോ​ഗത്തിന് ഏറ്റവും നല്ലൊരു മരുന്നാണെന്ന് പറയാം.

ബുദ്ധിവികാസത്തിന് സഹായിക്കുന്ന നിരവധി ഘടകങ്ങൾ ​ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനത്തിൽ പറയുന്നു. പ്രമേഹരോ​ഗികൾ ദിവസവും ​ഗ്രീൻ ടീ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ​സഹായിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ തടയാനും ​ഗ്രീൻ ടീ തേൻ ചേർത്ത് കുടിക്കുന്നത് ​ഗുണം ചെയ്യുന്നമെന്ന് മേരിലാൻഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ നടത്തിയ പഠനത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button