അബുദാബി: വെനസ്വേലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇടപെടണമെന്നഭ്യര്ഥിച്ചുള്ള പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ കത്ത് ലഭിച്ചെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കത്ത് വായിക്കാന്‍ സാധിച്ചിട്ടില്ല. എന്താണ് ചെയ്യാനാവുക എന്ന് നമുക്ക് പരിശോധിക്കാം– മാര്‍പാപ്പ പറഞ്ഞു. വെനസ്വേലയില്‍ സമാധാനം തകര്‍ക്കാനുള്ള പാശ്ചാത്യശക്തികളുടെ ശ്രമത്തിനെതിരെ മാര്‍പാപ്പ ഇടപെടണമെന്ന് മഡൂറോ അഭ്യര്‍ഥിച്ചിരുന്നു.
ചര്‍ച്ചയ്ക്കുള്ള അവസരമുണ്ടായിട്ടും അമേരിക്കയും പ്രതിപക്ഷ നേതാവ് ജൂവാന്‍ ഗൂഅയിഡോയെും ഇതുവരെ തയ്യാറായിട്ടില്ല. യൂറോപ്യന്‍ യൂണിയന്റെയും അമേരിക്കയുടെയും ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് എര്ദോഗന് രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ വിജയിക്കാത്തയാളെ നിങ്ങള്‍ എങ്ങനെ ഇടക്കാല പ്രസിഡന്റാക്കും. ഇത് നീചമാണ്, എവിടെയാണ് ജനാധിപത്യം– എര്ദോഗാന് ചോദിച്ചു.
Post Your Comments