Latest NewsKerala

ജെല്ലിക്കെട്ടിന് വിലക്ക് : പ്രതിഷേധം ശക്തമായി

ഇടുക്കി: വട്ടവടയില്‍ ഇന്ന് നടത്താനിരുന്ന ജെല്ലിക്കെട്ടിന് വിലക്ക്. ഇുക്കി ജില്ലാ കളക്ടറാണ് വിലക്ക് ഓര്‍പ്പെടുത്തിയത്. അതേസമയം ജെല്ലിക്കെട്ടിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗം എംഎന്‍ ജയചന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ വിലക്കേര്‍പ്പെടുത്തിയത്.

തമിഴ്നാട്ടില്‍ ഉത്സവകാലത്ത് നടത്തുന്ന കളിയും ആചാരവുമാണ് ജെല്ലിക്കെട്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ നിന്നും വട്ടവടിയിലേയ്ക്ക് കുടിയേറിയ കര്‍ഷക ജനതയുടെ കുടിയേറ്റകാലം മുതലുള്ള പ്രധാന ആചാരങ്ങളില്‍ ഒന്നാണ് മരമടി എന്നറിയപ്പെടുന്ന കാളയോട്ട മത്സരം. ഓടിയെത്തുന്ന കാളകളെ പ്രദേശത്തെ യുവാക്കള്‍ ചേര്‍ന്ന് പിടിച്ച് നിര്‍ത്തുന്നതാണ് വട്ടവടയിലെ മരമടി എന്നറിയപ്പെടുന്ന കാളയോട്ട മത്സരം.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വട്ടവടയിലും നടത്താനിരിക്കുന്ന കാളയോട്ടത്തിനും തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് മെമ്ബര്‍ എം എന്‍ ജയചന്ദ്രന്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് നടത്താനിരുന്ന ജെല്ലിക്കെട്ടിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്.

കന്നുകാലികളെ ഉപയോഗിച്ചുകൊണ്ട് നടത്തുന്ന മത്സരങ്ങള്‍ നടത്തുന്നില്ലായെന്ന് ഉറപ്പുവരുത്തുന്നതിന് പോലീസ്, മൃഗ സംരക്ഷണ വകുപ്പ്, ഗ്രാമപഞ്ചായത്ത്, ദേവികുളം സബ് കളക്ടര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button