![](/wp-content/uploads/2018/12/kerala-police-jeep.jpg.image_.784.410.jpg)
കണ്ണൂര്‍: പ്രതിയെ മോചിപ്പിക്കാന്‍ സംഘടിച്ചെത്തി പോലീസിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ 6 പേര്‍ക്ക് എതിരെ കേസെടുത്തു. കണ്ണൂര്‍ തലശ്ശേരിയിലായിരുന്നു സംഭവം. . പിടിച്ചുപറിക്കേസില്‍ പിടിയിലായി വൈദ്യപരിശോധനക്ക് തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ച ആദര്‍ശിനെയാണ് ഇയാളുടെ സുഹൃത്തുക്കളായ ഒരു സംഘം എത്തി മോചിപ്പിക്കാന്‍ ശ്രമിക്കുകയും പോലീസിനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.
സംഭവത്തില്‍ മുമ്ബ് കൊലക്കേസില്‍ ഉള്‍പ്പെട്ടവര്‍ അടക്കം ആറ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം തലശ്ശേരി ടൗണ്‍ പോലീസ് കേസെടുത്തു. സംഘത്തിലുണ്ടായിരുന്ന ദില്‍ഷിത്തിനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാളെ തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
പാനൂര്‍ കൂറ്റേരി കെ.സി മുക്കിലെ അരുണ്‍ ഭാസ്‌കര്‍, ചെണ്ടയാട് കുന്നുമ്മലിലെ ശ്യാംജിത്ത്, സഹോദരന്‍ ശരത്ത്, എലാങ്കോട്ടെ അനൂപ്, ആഷിഖ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ആഷിഖിന്‍റെ സഹോദരനാണ് പിടിച്ചു പറിക്കേസില്‍ അറസ്റ്റിലായ ആദര്‍ശ്. ഇരിട്ടി സ്വദേശിയില്‍ നിന്നു പണം പിടിച്ചു പറിക്കാന്‍ ഉള്ള ശ്രമത്തിലാണ് വീണ് പരിക്കേറ്റ് ആദര്‍ശ് ആദ്യം പിടിയിലായത്.
Post Your Comments