Latest NewsSex & Relationships

സൂക്ഷിക്കണേ… ഈ ശീലങ്ങള്‍ നെഗറ്റീവ് എനര്‍ജി കൊണ്ടുവരും

നമുക്ക് ചുറ്റും രണ്ടുതരം ഊര്‍ജം ഉണ്ട്. നെഗറ്റീവും പോസറ്റീവും. അതുപോലെ തന്നെ ഉണ്ടോ ഇല്ലയോ എന്നു പറയാന്‍ സാധിയ്ക്കാത്ത പല അദൃശ്യ ശക്തികളും ഈ ഭൂമിയിലുണ്ട്. ചിലപ്പോഴെങ്കിലും ചിലര്‍ക്കെങ്കിലും അദൃശ്യമായ തോന്നലുകള്‍ക്കിട നല്‍കുന്ന ചില ശക്തികള്‍.

നമ്മുടെ ചില ശീലങ്ങള്‍, നാം ചെയ്യുന്ന ചില കാര്യങ്ങള്‍ നെഗറ്റീവ് ഊര്‍ജവും നെഗറ്റീവ് ശക്തികളേയും ക്ഷണിച്ചു വരുത്തും എന്നാണ് വിശ്വാസങ്ങള്‍ പറയുന്നത്. ഇതില്‍ ചിലത് ശാസ്ത്രീയ അടിസ്ഥാനത്തിലാണ് പറയുന്നത്.

പെര്‍ഫ്യൂം
മിക്കവരും പെര്‍ഫ്യൂം പതിവായി ഉപയോഗിക്കുന്നവരാണ്. എന്നാല്‍ രാത്രി സമയത്ത് ഇത് ഉപയോഗിയ്ക്കരുതെന്നു പറയും. ഇത് നെഗറ്റീവിറ്റി വിളിച്ചു വരുത്തുന്ന, നെഗറ്റീവ് ഊര്‍ജ പ്രവാഹമുണ്ടാക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും മോശം ശക്തികള്‍ രാത്രിയിലാണ് കൂടുതല്‍ പ്രവര്‍ത്തിയ്ക്കുക.

ഗര്‍ഭിണികളായ സ്ത്രീകള്‍
ഗര്‍ഭിണികളായ സ്ത്രികള്‍ ഒറ്റപ്പെട്ട വീടുകളിലോ സ്ഥലങ്ങളിലോ പോകരുതെന്നു പറയൂം. ഇവിടങ്ങളില്‍ നെഗറ്റീവ് ശക്തിയുണ്ടാകും. ഗര്‍ഭിണികളെ ഇത്തരം ശക്തികള്‍ പൊതുവേ പെട്ടെന്നു ബാധിയ്ക്കുമെന്നു പറയും. ഇത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തെ കരുതിയാണ്. ഇതിനു ശാസ്ത്രീയ വിശദീകരണവുമുണ്ട്. പെട്ടെന്ന് പേടിച്ചാല്‍ അമ്മയുടെ ശരീരത്തിലെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ കുഞ്ഞിന് ദോഷം വരുത്തും. ഇതാണ് ഒരു കാരണം.

നോണ്‍ വെജിറ്റേറിയന്‍
ചില തരം ഭക്ഷണങ്ങള്‍, പ്രത്യേകിച്ചും രാത്രിയില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നത് ഇത്തരം നെഗറ്റീവിററിയെ ആകര്‍ഷിയ്ക്കുമെന്നു പറയുന്നു. ഇത്തരം ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുക. ഇതിന്റെ ഗന്ധത്താല്‍ നെഗറ്റീവ് ശക്തികള്‍ ആകര്‍ഷിയ്ക്കപ്പെടുമെന്നാണ് പറയുന്നത്.

അതുപോലെ തന്നെ മധുരപലഹാരങ്ങള്‍ നെഗറ്റീവ് ശക്തിയെ ആകര്‍ഷിക്കുമത്രേ… ആരെങ്കിലും സ്വീറ്റ്സോ മധുരമോ തന്നാല്‍ അത് കയ്യില്‍ അധിക നേരം വയ്ക്കരുത്. ഇത് നെഗറ്റീവ് ഊര്‍ജം വരുത്തുന്ന ഒന്നാണ്. ഇതു പെട്ടെന്നു കഴിയ്ക്കുകയോ കളയുകയോ മററാര്‍ക്കെങ്കിലും നല്‍കുകയോ ചെയ്യുക.

ആജ്ഞാ ശക്തി കുറഞ്ഞവര്‍ പെട്ടെന്നു തന്നെ ഇത്തരം നെഗറ്റീവിറ്റിയ്ക്കും മോശം ശക്തികള്‍ക്കും അടിമയാകുമെന്നു പറയുന്നു. ഇതു കൊണ്ടു തന്നെ ഇത്തരക്കാരില്‍ നിന്നും അകലം പാലിയ്ക്കുന്നതാകും നല്ലത്. മോശം ശക്തികള്‍ ഇത്തരക്കാരുടെ മനസു കീഴടക്കി ഇവരെ കൊണ്ടു മോശം പ്രവൃത്തികള്‍ ചെയ്യിക്കുമെന്നാണ് വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button