കോഴിക്കോട് : കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയെന്ന് കരുതപ്പെടുന്ന വയനാട് മണ്ഡലത്തില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കിരുതെന്ന യൂത്ത് കോണ്‍ഗ്രസ് വയനാട് ലോക്‌സഭാ മണ്ഡലം കമ്മിറ്റിയുടെ പ്രമേയത്തിന് പിന്തുണയുമായി കോഴിക്കോട് ഡിസിസി പ്രസിഡണ്ട് ടി.സിദ്ധിഖ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിലപാട് പറയാന്‍ യുത്ത് കോണ്‍ഗ്രസിന് അവകാശമുണ്ടെന്ന് സിദ്ധിഖ് വ്യക്തമാക്കി.
മണ്ഡലത്തില്‍ കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളില്‍ നിന്നുമുള്ള സ്ഥാനാര്‍ത്ഥികളെ മാത്രമെ അംഗീകരിക്കുകയുള്ളുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിദ്ധിഖിന്റെ പേരും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. കെ.സി വേണുഗോപാലിന്റെ പേരും പരിഗണനയിലുണ്ടെങ്കിലും മണ്ഡലത്തിന് പുറത്തുള്ള സ്ഥാനാര്‍ത്ഥി എന്ന ലേബല്‍ അദ്ദേഹത്തിന് തിരിച്ചടിയാകും. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കേരളത്തില്‍ നിന്നുള്ള വിശ്വസ്ഥന്‍ എന്നത് കൊണ്ടുതന്നെ കെ.സി വേണുഗോപാലിനെതിരെ പരസ്യമായി പാര്‍ട്ടിയില്‍ നിന്നാരെങ്കിലും രംഗത്ത് വരാനുള്ള സാധ്യത കുറവാണ്.
എഐസിസി നിര്‍ദേശ പ്രകാരം തെരെഞ്ഞെടുപ്പ് പ്രവര്‍ത്തന അവലോകനങ്ങള്‍ക്കായി തിരുവമ്പാടി മുക്കത്ത് വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കിയത്. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ 7 നിയോജകമണ്ഡലം കമ്മിറ്റികളും പ്രമേയത്തെ പിന്തുണച്ചു. എംഐ ഷാനവാസിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് നിലവില്‍ വയനാട് സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്. ഷാനാവാസിന്റെ മകളെ ഇത്തവണ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കണമെന്ന് തുടക്കത്തില്‍ പല കോണുകളില്‍ നിന്നും അഭിപ്രായമുയര്‍ന്നെങ്കിലും സമൂഹ മാധ്യമത്തിലടക്കും വന്‍ എതിര്‍പ്പ് ഉയര്‍ന്നതോടെ പാര്‍ട്ടി ഈ നീക്കത്തില്‍ നിന്നും പിന്നോട്ടടിച്ചിരിക്കുകയാണ്.
Post Your Comments