Latest NewsFood & Cookery

വേനലില്‍ കുളിരേകാന്‍ കരിക്ക് ജ്യൂസ്

ചൂടുകാലത്ത് പെട്ടെന്ന് ക്ഷീണിക്കുന്നവരും തളര്‍ച്ച അനുഭവപ്പെടുന്നവരും നിരവധിയാണ്. ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണെന്ന അറിവുണ്ടെങ്കിലും പലരും ഇതിന് തയാറാകാറില്ല. ഭക്ഷണക്രമം കൊണ്ട് ഒരു പരിധി വരെ ഈ തളര്‍ച്ചയെ അകറ്റി നിര്‍ത്താം. വേനല്‍ക്കാലത്ത് ഉത്തമമായ ഒരു പാനീയമാണ് കരിക്കിന്‍ ജ്യൂസ്. ആന്റീ ഓക്സിഡന്റുകള്‍ ധാരളമടങ്ങിയിട്ടുണ്ട് കരിക്കിന്‍ ജ്യൂസില്‍. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ധാതുക്കളാല്‍ സമ്പന്നമായ കരിക്കിന്‍ വെള്ളവും ചൂടുകാലത്ത് നല്ലതുതന്നെ.

ചേരുവകള്‍

കരിക്ക് – 1 എണ്ണം
പഞ്ചസാര – 4 ടീസ്പൂണ്‍
കണ്ടന്‍സ്ഡ് മില്‍ക്ക് – 1 ടേബിള്‍ സ്്പൂണ്‍
ഏലയ്ക്ക (പൊടിച്ചത്) – 1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

കരിക്കിന്റെ വെള്ളവും അകക്കാമ്പും മിക്സിയിലിട്ട് നല്ലവണ്ണം അടിക്കുക. പതഞ്ഞുവരുമ്പോള്‍ പഞ്ചസാര, കണ്ടന്‍സ്ഡ് മില്‍ക്ക്, ഏലയ്ക്ക എന്നിവ ചേര്‍ത്ത് വീണ്ടും അടിക്കുക. ഈ പാനീയം ഐസ്‌ക്യൂബിട്ട് കുടിക്കുക. വേണമെങ്കില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചും ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button