ന്യൂഡല്‍ഹി : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ റോബര്‍ട്ട് വാദ്രയ്ക്കെതിരെ എന്‍ഫോര്‍സ്മെന്റിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. ഇന്നലെ നടന്ന ആറു മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്ന് വീണ്ടും ഹാജരാകുവാന്‍ വാദ്രയോട് ഇ ഡി ആവശ്യപ്പെട്ടത്.
ഇന്നലെ എന്ഫേഴ്സ്മെന്റ നല്കിയ നാല്‍പ്പതോളം ചോദ്യങ്ങളുടെ ഉത്തരം വാദ്രയില്‍ നിന്നും എഴുതി വാങ്ങിയായിരുന്നു ചോദ്യം ചെയ്യുന്ന രീതി. എന്നാല്‍ ഇന്നലത്തെ രീതിയില്‍ നിന്നും വ്യത്യസ്ഥമായ തെളിവുകള്‍ നിരത്തി വാദ്ര നല്കിയ ഉത്തരങ്ങളിലെ പിഴവുകള്‍ കണ്ടെത്താനാണ് എന്‍ഫോഴ്സ്മെന്റിന്റെ ശ്രമം. ഹാജരാകാന്‍ പറഞ്ഞ സമയത്തില്‍ നിന്നും ഒരു മണിക്കൂര്‍ വൈകിയാണ് വാദ്ര അന്വേഷണ ഉദ്യോഗസ്ഥന്മാര്ക്ക് മുന്നില്‍ ഹാജരായത്.
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷട്രീയ എതിരാളികളെ നേരിടുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. വദ്രക്ക് പിന്തുണയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തെത്തിയിട്ടുണ്ട
Post Your Comments