
തിരുവല്ല : ആലപ്പുഴ ഭാഗത്തേക്കുള്ള ബസുകള്‍ വരാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് തിരുവല്ല കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ ഉപരോധസമരം നടത്തി. ആലപ്പുഴ റൂട്ടിലേക്കുള്ള ട്രിപ്പുകള്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് വനിതകളടങ്ങുന്ന നൂറോളം യാത്രക്കാര്‍ ബസുകള്‍ തടഞ്ഞത്. വിദ്യാര്‍ഥിനികളും ജോലിക്ക് എത്തിയ വീട്ടമ്മമാരുമാണ് വീട്ടിലേക്ക് മടങ്ങാനാകാതെ വിഷമിച്ചത്.
വിവിധ ഭാഗങ്ങളില്‍നിന്ന് സ്റ്റാന്‍ഡിലേക്കെത്തിയ ബസുകള്‍ എല്ലാം തടഞ്ഞു. വൈകീട്ട് അഞ്ചുമണിമുതല്‍ ആറുമണിവരെയുള്ള സമയത്ത് ആറു ട്രിപ്പുകളാണ് ചങ്ങനാശ്ശേരി, അമ്പലപ്പുഴ എന്നിവിടങ്ങള്‍ വഴി ആലപ്പുഴയ്ക്ക് സര്‍വീസ് നടത്തുന്നത്. എന്നാല്‍, ചങ്ങനാശ്ശേരി വഴിയുള്ള 5.10-ന്റെ ബസ് മാത്രമാണ് സര്‍വീസ് നടത്തിയത്. തുടര്‍ന്നുള്ള ട്രിപ്പുകള്‍ വൈകിയതാണ് യാത്രക്കാരെ പ്രകോപിതരാക്കിയത്. ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കമുള്ള ബസുകള്‍ സ്റ്റാന്‍ഡില്‍ തടഞ്ഞിട്ടതോടെ അവയില്‍ വന്ന യാത്രക്കാരും മുക്കാല്‍ മണിക്കൂറോളം സ്റ്റാന്‍ഡില്‍ കുടുങ്ങി.
Post Your Comments