KeralaLatest News

4 ലക്ഷം മുടക്കി വാങ്ങിയ ശ്രവണ സഹായി യാത്രയില്‍ നഷ്ടപ്പെട്ടു; ശബ്ദങ്ങളുടെ ലോകത്ത് ഇപ്പോള്‍ ഒന്നും കേള്‍ക്കാനാവാതെ നിയമോള്‍

ജ നിച്ച മുതല്‍ രണ്ടക്ഷരം മിണ്ടാനാവാതെ പോയ നിയമോള്‍ക്ക് അഞ്ച് മാസം മുന്‍പ് ഒരു അനുഗ്രഹമായി ശ്രവണ സഹായി കിട്ടി. ശ്രവണ സഹായി കിട്ടിയതോടെ പുതിയൊരു ലോകം ശബ്ദങ്ങളുടെ ലോകം നിയമോളുടെ മുന്നില്‍ തുറന്നു. അവള്‍ കാക്കയെന്നും മ്യാവു എന്ന് പൂച്ചയെ അനുകരിച്ചും സന്തോഷത്തോടെയുളള ദിനങ്ങള്‍. എന്നാല്‍ ഇന്ന് മുതല്‍ അവളുടെ അമ്മയോ കൂട്ടുകാരോ ജീവജാലങ്ങളോ ശബ്ദിക്കുന്നത് കേല്‍ക്കാനാകുന്നില്ല. ഒരു പുണ്യമായി നിയമോള്‍ക്ക് കിട്ടിയ ഒരു ട്രെയിന്‍ യാത്രയില്‍ നഷ്ടപ്പെട്ടു.

കോഴിക്കോട് ഒരു ആശുപത്രിയിലേക്കുളള യാത്രക്കിടയാണ് ശ്രവണ സഹായി നഷ്ടപ്പെട്ടത്. താഴെ വീണ് പോകാതിരിക്കാനായി അവളുടെ അമ്മ ചെറിയൊരു പെട്ടിയിലാക്കി വെച്ചിരിക്കുകയായിരുന്നു. നിയമോളെ പറ്റി അവളുടെ അമ്മ ഒരു ചാനലിനോട് പറയുമ്പോള്‍ അവര്‍ വിതുമ്പുകയായിരുന്നു. പറ‍ഞ്ഞ് മുഴുകിപ്പിക്കാനാകാതെ അവര്‍ പൊട്ടിക്കരഞ്ഞു. നിയമോളുടെ അമ്മക്ക് നഷ്ടപ്പെട്ട ശ്രവണസഹായി തിരികെക്കിട്ടുമെന്ന പ്രതീക്ഷ കെെവിട്ടെങ്കിലും പുതിയതൊരെണ്ണം കിട്ടാന്‍ സര്‍ക്കാരിന്‍റെയോ സുമനസ്സുകളേയും ആ അമ്മ പ്രതീക്ഷിക്കുകയാണ്.

ഒപ്പം കുഞ്ഞ് നിയമോളും ഇപ്പോള്‍ ഒരു ചെറു കൊഞ്ചലോടെ കാത്തിരിക്കുകയാണ് ഒരു ശ്രവണസഹായിക്കായി. അവള്‍ അത് പറയുന്നില്ലെങ്കിലും ക്യാമറയെ നോക്കി അവളുടെ നിശബ്ദ പുഞ്ചിരി അതാണ് മോഹിക്കുന്നത്.

നിയമോളുടെ അക്കൗണ്ട് നമ്പര്‍

Rajesh pk
kerala Garmin bank
Account number :- 40499100005256
KLB0040499

shortlink

Related Articles

Post Your Comments

Related Articles


Back to top button