Latest NewsKerala

അയ്യപ്പന്റെ ശക്തിയില്‍ തനിക്ക് വിശ്വാസമുണ്ട്, ശബരിമല കര്‍മ്മസമിതി നേതാവിനെ പന്നി കുത്താന്‍ ഓടിച്ചത് അയ്യപ്പകോപം കൊണ്ട് -മുകേഷ്

തിരുവനന്തപുരം : ശബരിമല ആചാരലംഘന വിഷയത്തില്‍ ബിജെപി നടത്തിയ സമരത്തെ പരിഹാസരൂപേണ വിമര്‍ശിച്ച് നിയമസഭയില്‍ മുകേഷ്. ശബരിമലയില്‍ പോകുന്നവര്‍ മുഴുവന്‍ ബിജെപിയും ആര്‍എസ്എസുമാണെന്ന ഒരു തെറ്റിദ്ധാരണയുണ്ട്. ഇത്തരം തെറ്റിദ്ധാരണകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ തന്നെ മാറിക്കോളും എന്ന് തനിക്ക് ഉറപ്പുണ്ടെന്നും മുകേഷ് പറഞ്ഞു.

ശബരിമലയില്‍ പോകുന്ന എല്ലാവരും ബിജെപിയല്ല, അതിന് ഏറ്റവും വലിയ ഉദാഹരണം താന്‍ തന്നെയാണെന്നും മുകേഷ് സഭയില്‍ പറഞ്ഞു. അയ്യപ്പന്റെ ശക്തിയില്‍ തനിക്ക് വിശ്വാസമുണ്ട്, ശബരിമലയില്‍ ദുരുദ്ദേശ്യത്തോടുകൂടി തമ്പടിച്ച ശബരിമല കര്‍മ്മസമിതി നേതാവിനെ കാട്ടുപന്നി കുത്താനോടിച്ചത് അയ്യപ്പന്റെ ശക്തി കൊണ്ടാണ്. ബിജെപിയുടെ ഒരു പ്രധാന നേതാവിന് പതിനാല് ദിവസം ജയിലില്‍ കിടക്കേണ്ടിവന്നതും അയ്യപ്പകോപം കൊണ്ടാണ്.

അയ്യപ്പന്‍ അദ്ദേഹത്തെ ജയിലില്‍ അടച്ചതാണ്. മറ്റൊരു വനിതാ നേതാവിനെക്കൊണ്ട് അയ്യപ്പന്‍ 25,000 രൂപ കോടതിയില്‍ പിഴയടപ്പിച്ചു. ഇവയാണ് അയ്യപ്പന്റെ ശക്തിയില്‍ വിശ്വസിക്കാന്‍ തനിക്കുള്ള കാരണങ്ങളെന്നും മുകേഷ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button