Latest NewsIndia

റിപ്പോ നിരക്ക് കുറച്ച് ആർബിഐ

ഡൽഹി : റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക്. പുതിയ നിരക്ക് 6 .25 ശതമാനമാണ്. ഇതോടെ പുതിയ വായ്‌പ്പാ നിരക്ക് അനുവദിക്കുകയാണ് ആർബിഐ. 25 ബേസിക്​സ്​ പോയിന്റിൽ കുറവ്​ വരുത്തിയുള്ള വായ്​പ നയമാണ്​ ആർ.ബി.ഐ പ്രഖ്യാപിച്ചത്​. 6.25 ശതമാനമായിരിക്കും റി​പ്പോ നിരക്ക്​. വാണിജ്യ ബാങ്കുകൾക്ക്​ ആർ.ബി.​ഐ നൽകുന്ന വായ്​പയുടെ പലിശ നിരക്കാണ്​ റിപ്പോ.

റിപ്പോ കുറച്ചതോടെ വായ്​പ പലിശ നിരക്കുകൾ കുറയാൻ അത്​ കാരണമാകും.റിവേഴ്​സ്​ റിപ്പോ നിരക്ക്​ 6 ശതമാനമായി തുടരും. ശക്തികാന്ത്​ ദാസ്​ പുതിയ ആർ.ബി.​െഎ ഗവർണറായി ചുമതലയേറ്റെടുത്തതിന്​ ശേഷം ഇതാദ്യമായാണ്​ ആർ.ബി.ഐ വായ്​പ നയം പ്രഖ്യാപിച്ചത്​. ധനഅവലോകന സമിതിയിൽ ​മുഴുവൻ അംഗങ്ങളും നിരക്ക്​ കുറക്കുന്നതിനെ അനുകൂലിച്ചില്ല. രണ്ട്​ അംഗങ്ങൾ തീരുമാനത്തെ എതിർത്ത്​ വോട്ട്​ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button