കൊല്ലം : കടുത്ത വേനലിനൊപ്പം കാറ്റുംകൂടി ആയപ്പോള്‍ ഒരേസമയം തീപിടിച്ചത് നാലിടത്ത്. എല്ലായിടത്തും ഓടിയെത്തി തീകെടുത്താന്‍ അഗ്‌നിരക്ഷാസേന അനുഭവിച്ചത് പെടാപ്പാട്
ബുധനാഴ്ച മൂന്നോടെ പടപ്പക്കരനിന്നാണ് ആദ്യവിളിയെത്തിയത്. കരിക്കുഴിയില്‍ മൂന്നേക്കറോളം കുറ്റിക്കാടിന് തീപിടിക്കുകയായിരുന്നു. വാഹനം എത്തിക്കാനാവാത്ത സ്ഥലമായിരുന്നതിനാല്‍ വളരെ പണിപ്പെട്ടാണ് തീകെടുത്തിയത്. . മിനിട്ടുകള്‍ക്കുള്ളില്‍ എഴുകോണില്‍ ഇ.എസ്.ഐ.ആശുപത്രിക്കു സമീപത്തെ കുറ്റിക്കാടിന് തീപിടിച്ചതായി അറിയിപ്പെത്തി. ഇവിടെ കൊട്ടാരക്കര യൂണിറ്റില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമെത്തി തീകെടുത്തി. ഇതേസമയംതന്നെയാണ് കാഞ്ഞിരകോട് നീരൊഴുക്കില്‍ ഭാഗത്തും റബ്ബര്‍ തോട്ടത്തിന് തീപ്പിടിച്ചതായി ഫോണ്‍ സന്ദേശമെത്തിയത്. ഇവിടെ ശാസ്താംകോട്ട യൂണിറ്റില്‍നിന്ന് അഗ്‌നിരക്ഷാസേന എത്തിയാണ് തീകെടുത്തിയത്.
തീ നിയന്ത്രണവിധേയമാക്കിയപ്പോഴേക്കും തോട്ടത്തിന്റെ ഭൂരിഭാഗവും കത്തിനശിച്ചിരുന്നു. മൂന്നരയോടെ ആശുപത്രിമുക്ക് പെട്രോള്‍ പമ്പിനുസമീപം തീപ്പിടിത്തമുണ്ടായതായി ഫോണ്‍സന്ദേശമെത്തി. െറയില്‍പ്പാതയോരത്തെ കുറ്റിക്കാടാനാണ് തീപ്പിടിച്ചത്. ബാങ്കും നിരവധി വ്യാപാരസ്ഥാപനങ്ങളുമുള്ള ജനത്തിരക്കേറിയ ഭാഗത്തിനു സമീപമാണ് തീപ്പിടിത്തമുണ്ടായത്.ചാമക്കടയില്‍നിന്ന് അഗ്‌നിരക്ഷാസേനയ്ക്ക് സന്ദേശം കൈമാറുകയും അവിടെനിന്ന് ഫയര്‍ഫോഴ്‌സ് സംഘം തിരിക്കുകയും ചെയ്തു. ഇവര്‍ എത്തുന്നതിന് മുന്‍പ് കുണ്ടറ അഗ്‌നിരക്ഷാസേന എത്തി തീകെടുത്തി.മൂന്നിനും മൂന്നരയ്ക്കുമിടയില്‍ നാലിടത്താണ് തീപിടിത്തമുണ്ടായത്. പലപ്പോഴും ചപ്പുചവറുകളോ കരിയിലയോ കൂട്ടിയിട്ട് തീയിടുന്നതാണ് അപകടമുണ്ടാക്കുന്നത്. ദിവസങ്ങള്‍ക്കുമുന്‍പ് കുണ്ടറയില്‍ മൂന്നിടത്ത് തീപ്പിടിത്തമുണ്ടായിരുന്നു.
Post Your Comments