
കൊച്ചി: കൊച്ചി കടല്‍ത്തീരത്ത് അനധികൃതമായി എത്തിയ വിദേശനിര്‍മിത ബോട്ട് കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. മുന്‍കൂര്‍ അനുമതിയില്ലാതെ ലക്ഷദ്വീപിലേക്കടക്കം യാത്ര നടത്തിയ ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. സ്വിറ്റ്സര്‍ലാന്‍ഡ് സ്വദേശിയുടെതാണ് ബോട്ടെങ്കിലും ഇയാള്‍ ബോട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം
ബോട്ട് ഇന്ത്യല്‍ കടല്‍തീരത്ത് അനുമതിയില്ലാതെ എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Post Your Comments