Latest NewsKerala

ബാര്‍ കോഴ കേസില്‍ വിഎസിന്റെയും മാണിയുടെയും ഹര്‍ജികള്‍ ഇന്ന് കോടതിയില്‍

കൊച്ചി: ബാര്‍ കോഴ കേസില്‍ കെ എം മാണി മാണിയുടേയും വി എസ് അച്യുതാന്ദന്റേയും ഹര്‍ജികള്‍ ഇന്ന ഹൈക്കോടതി പരിഗണിക്കും. തുടന്വേഷണം സംബന്ധിച്ചുള്ള ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്. കേസില്‍ തുരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മാണിയുടെ ആവശ്യം. അതേസമയം തുടരന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഎസ് അച്ചുതാനന്ദന്റെ ഹര്‍ജി.

അതേസമയം ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ തുടരന്വേഷണത്തിന് തയ്യാറാണെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വിജിലന്‍സ് അറിയിച്ചിരുന്നു. ഇതുവരെ കേസ് അന്വേഷിച്ചത് സത്യസന്ധമായാണെന്നും വിജിലന്‍സ് ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ബാര്‍ കോഴകേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മുന്‍കൂര്‍ അനുമതി വ്യവസ്ഥയില്ലെന്നും തുടരന്വേഷണം വൈകുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് അച്യുതാനന്ദന്റെ ഹര്‍ജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button