Latest NewsKeralaIndia

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിക്ക് വധഭീഷണി: പരാതി നൽകി

ഈ കേസിൽ പോക്സോ ചുമത്തിയതാണ് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ആക്രമണത്തിലേയ്ക്കും,പിന്നീട് ഡിസിപി ചൈത്ര തെരേസ ജോണിന്റെ പാർട്ടി ഓഫീസ് റെയ്ഡിലേയ്ക്കും നീങ്ങിയത്.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിക്കെതിരെ വധഭീഷണി. പെണ്‍കുട്ടി പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ബന്ധുക്കളാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ തിരുവനന്തപുരം പോലീസ് കമ്മീഷണര്‍ക്കും വനിതാ കമ്മീഷനും പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്.

ഈ കേസിൽ പോക്സോ ചുമത്തിയതാണ് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ആക്രമണത്തിലേയ്ക്കും,പിന്നീട് ഡിസിപി ചൈത്ര തെരേസ ജോണിന്റെ പാർട്ടി ഓഫീസ് റെയ്ഡിലേയ്ക്കും നീങ്ങിയത്. ഈ കേസിലെ പ്രതികളുടെ ബന്ധുക്കളാണ് നിരന്തരമായി വധഭീഷണമുഴക്കുന്നതെന്ന് കമ്മീഷണർക്കും വനിതാ കമ്മീഷനും നൽകിയ പരാതിയിൽ പെണ്‍കുട്ടി പറയുന്നത്. സാക്ഷി പറഞ്ഞ സ്ത്രീയെ അക്രമിക്കുകയും പരാതി ഒത്തു തീർപ്പാക്കാൻ പൊലീസ് ശ്രമിക്കുകയും ചെയ്യുന്നതായി പെൺകുട്ടി പറഞ്ഞു.

പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കാണാന്‍ മറ്റ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ പോയപ്പോഴാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button