പാരീസ്: ഫ്രഞ്ച് സര്‍ക്കാരിനെതിരേ സമരം ചെയ്യുന്ന മഞ്ഞക്കുപ്പായക്കാരുമായി ഇറ്റാലിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ലൂയിജി ഡിമായോ കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്ന് ഫ്രാന്‍സും ഇറ്റലിയും തമ്മിലുളള ബന്ധത്തില്‍ ചില സ്വരചേര്ച്ചക്കുറവുകള് ഉടലെടുത്തു. കൂടിക്കാഴ്ചക്ക് ശേഷം ഫ്രാന്‍സ് അവരുടെ ഇറ്റാലിയന്‍ അംബാസഡറെ ചര്‍ച്ചയ്ക്കെന്നു പറഞ്ഞ് വ്യാഴാഴ്ച തിരിച്ചുവിളിച്ചിരിക്കുകയാണ്.
രാജ്യത്തെ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് ഡിമായോയ്ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. പാരീസില്‍വച്ചാണ് ഡിമായോ മഞ്ഞക്കുപ്പായക്കാരെ കണ്ടത്.
Post Your Comments