സൂറിച്ച്: ഫിഫ റാങ്കിങിൽ ഇന്ത്യക്ക് നിരാശ. ഏഷ്യൻ കപ്പിൽ പുറത്തായതോടെ 97ാം സ്ഥാനത്തായിരുന്ന ഇന്ത്യ 103ാം റാങ്കിലേക്കും ഏഷ്യന്‍ റാങ്കിങ്ങിൽ 18ആം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. അതേസമയം ഏഷ്യന്‍ കപ്പിലെ വൻ വിജയത്തോടെ ഖത്തര്‍ 55ാം റാങ്കിലേക്ക് കുതിച്ചു.ഏഷ്യന്‍ രാജ്യങ്ങളില്‍ 22ആം സ്ഥാനത്തുള്ള ഇറാനാണ് ഒന്നാമതെത്തിയത്. ജപ്പാന്, കൊറിയ, ഓസ്ട്രേലിയ യഥാക്രമം 27,38,42 സ്ഥാനങ്ങൾ സ്വന്തമാക്കി.ഏഷ്യന്‍ കപ്പ് ഫൈനലിലെത്തിയ ജപ്പാന് 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി.
Post Your Comments