![](/wp-content/uploads/2019/02/krishnagiri.jpg)
ഇന്ത്യ ഇംഗ്ലണ്ട് ചതുര്‍ദിന ക്രിക്കറ്റ് മാച്ചിന് ഇന്ന് വയനാട്ടിലെ കൃഷ്ണഗിരിയില്‍ തുടക്കമാകും. രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യ എക്കെതിരെ, സിംബാബ്വെയുടെ വിഖ്യാതതാരം ആന്‍ഡി ഫ്ളവര്‍ പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട് ലയണ്‍സ് ഇന്ന് ക്രീസിലിറങ്ങും.കല്‍പ്പറ്റ കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് ഇന്ത്യ എയും ഇംഗ്ലണ്ട് ലയണ്‍സും തമ്മിലുള്ള ചതുര്‍ദിന മത്സരം നടക്കുന്നത്.
എ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരമായിരുന്ന സാം ബില്ലിങ്സാണ് ലയണ്‍സ് ക്യാപ്റ്റന്‍. ടെസ്റ്റില്‍ കളിച്ച അനുഭവസമ്പത്തുള്ള ഒലീ പോപ്, ബെന്‍ ഡക്കറ്റ് എന്നിവരുമടങ്ങിയ ബാറ്റിങ് നിരയാണ് ടീമിന്റെ കരുത്ത്. പരമ്പരാഗതമായി ബൗളര്‍മാരെ തുണക്കുന്ന പിച്ചാണെങ്കിലും ലയണ്‍സിന്റെ പരിശീലകനും നായകനും വിജയപ്രതീക്ഷയുമായാണ് ചുരം കയറിയെത്തിയത്.ഇത്തവണ ബാറ്റ്സ്മാന്മാര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്ന പിച്ചാണ് കൃഷ്ണഗിരിയില്‍ തയാറാക്കിയിട്ടുള്ളത്. ആദ്യസെഷനില്‍ പേസര്‍മാരെ തുണക്കുന്ന കളിയില്‍ ടോസ് നിര്‍ണായകമാകും.
തിരുവനന്തപുരത്തെ കാര്യവട്ടം സ്‌പോര്‍ട്സ് ഹബില്‍ നടന്ന ഏകദിന പരമ്പര 4-1ന് നേടിയ ആത്മവിശ്വാസത്തോടെയെത്തിയ ഇന്ത്യന്‍ ടീമില്‍ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ യുവതാരങ്ങള്‍ക്കാണ് പ്രാമുഖ്യം. മറാത്താ ബാറ്റ്സ്മാന്‍ അങ്കിത് ഭാവ്നെ നയിക്കുന്ന ടീമില്‍ ഓള്‍റൗണ്ടര്‍ ജലജ് സക്സേനയാണ് കേരളത്തിന്റെ ഏക പ്രതിനിധി. ടെസ്റ്റ് ഓപണര്‍ കെ.എല്‍. രാഹുല്‍, വരുണ്‍ ആരോണ്‍, ആവേഷ് ഖാന്‍, സ്പിന്നര്‍ ഷഹബാസ് നദീം എന്നിവരും ടീമിലുണ്ട്.
Post Your Comments