ബംഗളൂരു : നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിട്ടു നിന്നതിനെ തുടര്‍ന്ന് അവിശ്വാസ പ്രമേയം കൊണ്ടു വരുമെന്ന് ഭീഷണി മുഴക്കിയ ബിജെപിയെ പരസ്യമായി വെല്ലുവിളിച്ച് കോണ്‍ഗ്രസ്. ധൈര്യമുണ്ടെങ്കില്‍ അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന് ബിജെപിയെ കോണ്‍ഗ്രസ് നേതാവ് കെ.ജെ.ജോര്‍ജ്ജ് വെല്ലുവിളിച്ചു. എം.എല്‍.എമാര്‍ പാര്‍ട്ടിവിട്ടുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് ഏഴും ദളില്‍ നിന്ന് ഒരാളും സഭയിലെത്താതിരുന്നതിനു പുറമെ, സഖ്യസര്ക്കാരിനുള്ളപിന്തുണ പിന്‍വലിച്ചു നേരത്തെ കത്ത് നല്കിയ സ്വതന്ത്രനും കര്‍ണാടക പ്രജ്ഞാവന്ത പാര്‍ട്ടി അംഗവും ഇന്നലെ നടന്ന ബജറ്റ് സമ്മേളനത്തില്‍ ഹാജരായില്ല.
എംഎല്‍എമാരുടെ പിന്തുണയില്ലാത്ത സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നാണ് ബിജെപി നിലപാട്.
Post Your Comments