തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളുടെ കാലാവധി 20 വര്‍ഷമാക്കി ഉയര്‍ത്തി. മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്‍ത് മോട്ടോര്‍ വാഹനവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചെന്നാണ് സൂചന. മുൻപ് ബസുകളുടെ കാലാവധി 15 വർഷമായിരുന്നു. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കും പുതിയ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും.
കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ ഭേദഗതികള്‍, പൊതുഗതാഗതമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍, കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുള്ള ബസ് ബോഡികോഡ് സംസ്ഥാനത്ത് നടപ്പാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ എന്നിവ മൂലമാണ് കാലാവധി ഉയർത്തുന്നതെന്നാണ് സൂചന.
Post Your Comments