ബംഗളൂരു : ബോളിവൂഡില്‍ വന്‍ വിജയമായി മുന്നേറുന്ന സര്‍ജിക്കല്‍ സ്ട്രൈക്ക്നെ ആസ്പദമാക്കി നിര്‍മിച്ച ഉറി എന്ന ചിത്രത്തിന്റെ ടിക്കറ്റ് എല്ലാ വോട്ടര്‍മാര്‍ക്കും സൗജന്യമായി നല്‍കുകയാണ് ഇപ്പോള്‍ ബി ജെ പി നേതാവും കെ ആര് പുരം എം എല്‍ എ യുമായ നന്ദിഷ് റെഡ്ഡി. ലോക്കല്‍ വാര്‍ഡ് കമ്മിറ്റികള്‍ വഴി ഈ മാസം 21 വരെ ടിക്കറ്റുകള്‍ വിതരണം ചെയ്യും.
കഴിഞ്ഞമാസം മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകന് നിഖില്‍ ഗൗഡ നായകനായ ‘സീതാരാമ കല്യാണ’ റിലീസ് ചെയ്തപ്പോള്‍ ജനതാദള്‍ പ്രവര്‍ത്തകര്‍ മണ്ഡ്യയിലെ വോട്ടര്‍മാര്‍ക്കു ടിക്കറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കിയിരുന്നു.
Post Your Comments