Latest NewsIndia

അസാമിലെ ബിജെപി സര്‍ക്കാരിന്റെ ബജറ്റില്‍ ഒരു രൂപയ്ക്ക് അരി മുതല്‍ പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണ്ണ നാണയങ്ങള്‍ വരെ

ഗുവാഹത്തി : സംസ്ഥാന ബജറ്റില്‍ വാഗ്ദാനങ്ങളുടെ പെരുമഴയുമായി ആസാമിലെ ബിജെപി സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റ്. ഒരു രൂപയ്ക്ക് അരി മുതല്‍ പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണ്ണ നാണയങ്ങള്‍ വരെ ബജറ്റില്‍ പ്രഖ്യാപനങ്ങളായി. ധനകാര്യ മന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മയാണ് ബജറ്റ് അവതരിപ്പിച്ചത്.

സംസ്ഥാനത്തെ 53 ലക്ഷം ജനതയ്്ക്ക ഒരു രൂപയ്ക്ക് അരി നല്‍കുമെന്നാണ് പ്രധാന പ്രഖ്യാപനം. നേരത്തെ 3 രൂപയ്ക്ക് ആണ് അരി നല്‍കിയിരിക്കുന്നത്. കൂടാതെ തെയിലതോട്ടങ്ങളില്‍ ഉപജീവനം നടത്തുന്ന നാല് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ അരിയും മാസത്തില്‍ രണ്ട് കിലോ പഞ്ചസാരയും ബജറ്റില്‍ പ്രഖ്യാപിച്ചു. വിവാഹ ചടങ്ങുകളില്‍ സ്വര്‍ണ്ണം കൈമാറുന്നത് ആചാരമായിട്ടുള്ള സമുദായത്തിലെ പെണ്‍കുട്ടികള്‍ക്ക് 38000 രൂപ വിലമതിക്കുന്ന 10 ഗ്രാം സ്വര്‍ണ്ണം വിതരണം ചെയ്യുന്ന പദ്ധതിയും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.1954 ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസറ്റര്‍ ചെയ്യുന്ന വിവാഹങ്ങള്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.

സംസ്ഥാനത്തെ മുസ്‌ലീം ജനതയുടെ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ നടപ്പില്‍ വരുത്താനും ബജറ്റില്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. അതേ സമയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറും വാഗ്ദാനങ്ങള്‍ മാത്രമാണ് ഈ പ്രഖ്യാപനങ്ങളെന്ന്
പ്രതിപക്ഷം ആരോപിച്ചു. അസം ജനതയുടെ മികച്ച ജീവിതമാണ് ബജറ്റിലൂടെ സര്‍ക്കാര് ലക്ഷ്യമിടുന്നതെന്ന് വിമര്‍ശനങ്ങളെ എതിര്‍ത്തുകൊണ്ട് ധനമന്ത്രി ഹിമന്തബിശ്വശര്‍മ പറഞ്ഞു.

shortlink

Post Your Comments


Back to top button