കാഞ്ഞങ്ങാട്: പോലീസുദ്യോഗസ്ഥന്‍ ഉള്‍പെടെ മൂന്നു പേരെ മര്‍ദിച്ച കേസിലെ പ്രതി വിമാനത്താവളത്തില്‍ പിടിയിലായി. ചെമ്മട്ടംവയല്‍ അടമ്ബില്‍ ആലയിയിലെ രഞ്ജിത്തി (39)ആണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. വര്‍ഷങ്ങള്‍ക്കു മുമ്ബാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സ്പെഷ്യല്‍ ബ്രാഞ്ച് എ എസ് ഐ മടിക്കൈയിലെ മധുസൂദനന്‍, ബാങ്ക് മാനേജര്‍ ശശി, രവീന്ദ്രന്‍ എന്നിവരെ വാഹനം തടഞ്ഞ് അക്രമിച്ച കേസിലെ പ്രതിയാണ് രഞ്ജിത്ത്.
കേസില്‍ പ്രതികളായ മറ്റു നാലു പേര്‍ ജാമ്യമെടുക്കുകയും ഒരു പ്രതി ഗള്‍ഫിലേക്ക് കടക്കുകയും ചെയ്തിരുന്നു. നവവത്സരം ആഘോഷത്തിനിടെ മധുസൂദനനും സുഹൃത്തുക്കളും വാഹനം റോഡരികില്‍ നിര്‍ത്തി ബന്ധുവീട്ടിലേക്ക് പോകാനിരുന്നതായിരുന്നു. വാഹനം നിര്‍ത്തിയത് കണ്ട് രഞ്ജിത്തും സംഘവും മൂന്നുപേരേയും മര്‍ദിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവശേഷം ഇയാൾ ഗൾഫിലേക്ക് കടക്കുകയായിരുന്നു.
Post Your Comments