ജക്കാര്‍ത്ത: വിമാനം നഷ്ടപ്പെട്ടതിന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനെ തല്ലിയ ബ്രിട്ടീഷ് വനിതയ്ക്കു ആറു മാസം തടവ്. ഓജി തഗാദാസ് (43) എന്ന ബ്രിട്ടീഷ് വനിതയ്ക്കാണ് ബാലി കോടതി ആറു മാസം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ ഗുറാ റായ് വിമാനത്താവളത്തിൽ എത്തിയ ഇവരെ ടൂറിസ്റ്റ് വീസയുടെ കാലാവധി കഴിഞ്ഞെന്ന് ആരോപിച്ച് അധികൃതര്‍ തടഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണം. താന്‍ 4,000 ഡോളര്‍ പിഴ അടച്ച് വീസാ കാലവധി നീട്ടിയതായി തഗാദാസ് പറഞ്ഞെങ്കിലും അധികൃതർ ഇത് അംഗീകരിക്കാൻ തയ്യാറായില്ല. ഇതിനിടെ ഇവര്‍ക്ക് യാത്ര ചെയ്യേണ്ടിയിരുന്ന വിമാനം പോകുകയും ഓജി തഗാദാസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനെ തല്ലുകയുമായിരുന്നു.
Post Your Comments