ആലപ്പുഴ : വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആലപ്പുഴ ജില്ലയ്ക്ക് അധികമായി അനുവദിച്ച 400 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെയും 200 വിവിപാറ്റ് യന്ത്രങ്ങളുടെയും ആദ്യഘട്ട പരിശോധന ആരംഭിച്ചു. ഹൈദരാബാദിൽ നിന്നുള്ള ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (ഇസിഐഎൽ) എൻജിനീയർമാരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന.
പരിശോധനയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. 5 ദിവസം കൊണ്ട് മുഴുവൻ യന്ത്രങ്ങളുടെയും പരിശോധന പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ. തകരാറില്ലെന്ന് ഉറപ്പാക്കിയശേഷം യന്ത്രങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാനായി മോക് പോൾ നടത്തും. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കു യന്ത്രങ്ങളുടെ പ്രവർത്തനം കൃത്യമാണെന്ന് ഉറപ്പാക്കാം.
ഈ തെരഞ്ഞെടുപ്പിന് എല്ലാ ബൂത്തുകളിലും വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (വിവിപാറ്റ്) യന്ത്രങ്ങൾ ഉപയോഗിക്കും. തങ്ങൾ ചെയ്ത വോട്ട് ഉദ്ദേശിച്ച ചിഹ്നത്തിൽ തന്നെയാണോ പതിഞ്ഞതെന്നു വോട്ടർക്ക് ഉറപ്പാക്കാനുള്ള സംവിധാനമാണ് വിവിപാറ്റ്.
Post Your Comments