മുംബൈ•മുതിര്‍ന്ന മറാത്തി നടന്‍ രമേശ് ഭട്കര്‍ അന്തരിച്ചു. 70 വയസായിരുന്നു. ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് ഒന്നരവര്‍ഷമായി ചികിത്സയിലായിരുന്നു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
ഭട്കറുടെ അന്ത്യകര്‍മ്മങ്ങള്‍ രാത്രി 10.30 ന് ശിവാജി പാര്‍ക്കില്‍ നടക്കും.
കമാന്‍ഡര്‍, ഹലോ ഇന്‍സ്പെക്ടര്‍ തുടങ്ങിയ ടി.വി സീരിയലുകളിലൂടെ പ്രശസ്തനായ ഭട്കര്‍ 30 വര്‍ഷത്തിലേറെ മുഖ്യധാര ഹിന്ദി, മറാത്തി സിനിമാ രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമാണ്. ‘ആയി പഹിജെ’, കുച്ച് തോ ഹേ’, ‘ഭാവേഷ് ജോഷി സൂപ്പര്‍ ഹീറോ’ തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച ശ്രദ്ധേയമായ സിനിമകള്‍.
Post Your Comments