ആലപ്പുഴ : നിയമം ലംഘിച്ച കാപ്പിക്കോ റിസോർട്ട് നിർമാണത്തിനായി വേമ്പനാട്ട് കായലിൽ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നിരത്തിയിരിക്കുന്നതായി കണ്ടെത്തി. റിസോര്‍ട്ട് പൊളിച്ചാല്‍ അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നം വലുതായിരിക്കുമെന്ന് പറഞ്ഞ് പൊളിക്കാതിരിക്കാന്‍ ശ്രമിച്ച റിസോര്‍ട്ട് അധികൃതര്‍ കായലില്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങൾ ഉപേക്ഷിക്കുകയായിരുന്നു.
കൂറ്റന്‍ കോണ്‍ക്രീറ്റ് തൂണുകളും സ്ലാബുകളും കായലില്‍ കാണാം. മത്സ്യത്തൊഴിലാളികള്‍ യഥേഷ്ടം മീന്‍പിടിച്ചിരുന്ന ഇവിടും കോണ്‍ക്രീറ്റുകളാല്‍ നിറഞ്ഞിരിക്കുകയാണ്. കായലിലെ മത്സ്യ സമ്ബത്ത് കുറഞ്ഞെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
റിസോർട്ട് പൊളിക്കാതിരിക്കാൻ ഉദ്യോഗസ്ഥർ ഒത്താശ ചെയ്തിരുന്നു. വിഷയത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇന്നലെ വീണ്ടും റിപ്പോർട്ട് തേടി. പൊളിക്കാതിരിക്കാൻ ഉദ്യോഗസ്ഥർ ഒത്തുകളിക്കുകയാണ്. സുപ്രീം കോടതിയുടെ സ്റ്റേ നീക്കാൻ കേന്ദ്രവും സംസ്ഥാനവും നടപടിയെടുത്തില്ല. തീരദേശ പരിപാലന അതോറിറ്റിയുടെ റിപ്പോർട്ട് മറച്ചുവെക്കുകയും ചെയ്തു. ഒരു വർഷമായിട്ടും റിപ്പോർട്ട് സുപ്രീം കോടതിയിൽ എത്തിയിട്ടില്ല.
റിസോർട്ട് പൊളിച്ചുമാറ്റാൻ 2013 ലാണ് ഹൈക്കോടതി ഉത്തരവിട്ടത്. തീരദേശ പരിപാലന ചട്ടങ്ങൾ ലംഘിച്ചായിരുന്നു നടപടി. ഹൈക്കോടതി വിധി സുപ്രീം കോടതിയും ശരിവെച്ചിരുന്നു. വിധിക്കെതിരെ 2016 ലാണ് റിസോർട്ട് ഉടമകൾ സ്റ്റേ സമ്പാദിച്ചത്. 2006 ലാണ് സ്വന്തം ഭൂമിക്കൊപ്പം സർക്കാർ ഭൂമിയും ഏറ്റെടുത്ത് കാപ്പിക്കോ റിസോർട്ട് ആരംഭിച്ചത്.
Post Your Comments