Latest NewsKerala

ഏഴുവയസുകാരിയെ മ​ദ്യം ന​ല്‍​കി പീ​ഡി​പ്പി​ച്ചു; അമ്മയുടെ കാമുകൻ ഒളിവില്‍

കണ്ണൂര്‍: ഏഴുവയസുകാരിയെ മ​ദ്യം ന​ല്‍​കി പീ​ഡി​പ്പി​ച്ച അമ്മയുടെ കാമുകൻ ഒളിവിൽ. പ്രതിയായ ശ്രീ​ക​ണ്ഠ​പു​രം സ്വദേശി ഉ​ണ്ണി​കൃ​ഷ്ണ​നെ​തി​രെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. പോലീസ് കേസെടുത്തതോടെ പ്രതി ഉണ്ണികൃഷ്ണന്‍ ഒളിവില്‍ പോയി. ക​ഴി​ഞ്ഞ മാസമാണ് ​ സം​ഭ​വം ന​ട​ന്ന​ത്.

കാമുകിയുടെ വീട്ടിൽ രാത്രിയിൽ എത്തിയ പ്രതി കാമുകിയെയും കുട്ടിയേയും കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ബ​ന്ധു​വീ​ട്ടി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞാ​ണ് കുട്ടിയെ കൊണ്ടുപോയത്. തു​ട​ര്‍​ന്ന് മ​ദ്യം ന​ല്‍​കി മ​യ​ക്കി പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. അ​മ്മ​യും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പെ​ണ്‍​കു​ട്ടി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

അ​മ്മ​യു​ടെ സു​ഹൃ​ത്താ​ണെ​ന്നും പു​റ​ത്തു പ​റ​ഞ്ഞാ​ല്‍ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ ക​ഴി​ഞ്ഞ ദി​വ​സം അ​ധ്യാ​പി​ക​യോ​ട് പെണ്‍കുട്ടി സം​ഭ​വം പറഞ്ഞു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈ​ല്‍​ഡ് ലൈ​നി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ നി​ര്‍​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്രതിക്കുവേണ്ടിയുള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ര്‍​ജി​ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button