ന്യൂഡൽഹി : ശബരിമലയിലെ പുനഃപരിശോധനാ ഹർജിയുടെ വാദം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. പത്തുപേരുടെ വാദം ഇതുവരെ കോടതി കേട്ടു എന്നാൽ എല്ലാവരും പറയുന്നത് ഒരേ കാര്യാമാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വ്യക്തമാക്കി. എതിർ വാദത്തിനായി അര മണിക്കൂർ സമയം മാത്രമേ നൽകുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
എന്നാൽ വാദിക്കാനായി കോടതിക്കുള്ളിൽ ബഹളം വെച്ചവർക്ക് കോടതിയുടെ താക്കീത് നൽകി. മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിൽ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്നും കോടതി അറിയിച്ചു. ഇനിയും വാദിക്കാനുള്ളവർക്ക് അത് എഴുതി നൽകാമെന്നും കോടതി അറിയിച്ചു. കോടതി ഇന്ന് മൂന്ന് മണിവരെ മാത്രമേ ഉണ്ടാവുകയുള്ളൂ
Post Your Comments