NewsSaudi ArabiaGulf

സൗദിയുടെ എസ്.ജി.എസ് – 1 ഭ്രമണപഥത്തില്‍

 

വാര്‍ത്താ വിനിമയ രംഗത്ത് മുന്നേറ്റം ലക്ഷ്യം വെച്ചുള്ള സൗദി അറേബ്യയുടെ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയുടെ ഉപഗ്രഹത്തിനൊപ്പമാണ് സൗദിയുടേതും വിക്ഷേപിച്ചത്. ഇന്റര്‍നെറ്റ്, ടെലിവിഷന്‍ മേഖലയില്‍ ഉപഗ്രഹങ്ങള്‍ കുതിച്ചു ചാട്ടത്തിന് സഹായിക്കും.

ജി സാറ്റ് 31 ആയിരുന്നു ഇന്ത്യയുടെ ഉപഗ്രഹം, എസ്.ജി.എസ് – 1 സൗദിയുടേതും. രണ്ടും വഹിച്ചത്. യൂറോപ്യന്‍ വിക്ഷേപണ എജന്‍സിയായ ഏരിയന്‍സ്പേസിന്റെ ഏരിയന്‍ 5 റോക്കറ്റായിരുന്നു. തെക്കേ അമേരിക്കയുടെ വടക്കുകിഴക്കന്‍ തീരത്തു സ്ഥിതി ചെയ്യുന്ന ഫ്രഞ്ച് ഗയാനയില്‍നിന്ന് ബുധനാഴ്ച ഇന്ത്യന്‍ സമയം രാവിലെ അഞ്ചിനായിരുന്നു വിക്ഷേപണം. 2,535 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ടെലിവിഷന്‍, ഡിജിറ്റല്‍ സാറ്റലൈറ്റ് വാര്‍ത്താശേഖരണം, വിസാറ്റ് നെറ്റ് വര്‍ക്ക്, ഡി.ടി.എച്ച്. ടെലിവിഷന്‍ സേവനം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഈ ഉപഗ്രഹം പ്രയോജനപ്പെടും. ഇന്ത്യയുടേയും സൗദിയുടേയും ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിയിട്ടുണ്ട്. കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലെ സംഘമാണ് ഉപഗ്രഹം തയ്യാറാക്കിയത്.

shortlink

Post Your Comments


Back to top button