Latest NewsIndia

ഭര്‍ത്താവിനൊപ്പം എത്തിയത് ഒരു സന്ദേശം നൽകാൻ; പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ ഹാജരായ ഭര്‍ത്താവ് റോബര്‍ട്ട് വാധ്‌രയ്ക്കൊപ്പം എത്തിയതിനോടു പ്രതികരിച്ച്‌ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. താന്‍ ഭര്‍ത്താവിനൊപ്പമാണെന്ന വ്യക്തമായ സന്ദേശം നൽകാനാണ് എത്തിയതെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. കേസിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും താന്‍ ഭര്‍ത്താവിനൊപ്പം നിലകൊള്ളുമെന്നും അവർ പറയുകയുണ്ടായി.

ആഡംബര ഫ്ലാറ്റുകള്‍,​ വില്ലകള്‍ എന്നിവടയടക്കം ലണ്ടനിലെ ഒൻപത് വസ്തുവകകള്‍ ഹവാല ഇടപാടിലൂടെ സമ്ബാദിച്ചെന്നാണ് വാദ്ര നേരിടുന്ന ആരോപണം. എഴുതി തയാറാക്കിയ 40ലേറെ ചോദ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വാധ്‌രയോടു ചോദിച്ചത്. ചോദ്യംചെയ്യലിന് ശേഷം വാദ്രയെ രാത്രിയോടെ പുറത്തുവിട്ടു. തന്റെ മേലുള്ള ആരോപണങ്ങള്‍ വാദ്ര നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button