ന്യൂഡല്‍ഹി : ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച പുനപരിശോധന ഹര്‍ജ്ജികള്‍ സുപ്രീം കോടതി വാദം കേട്ടതിന് പിന്നാലെ അനുകൂല വിധിയുണ്ടാകുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍. തന്റെ ഹര്‍ജി വാദിക്കാനായി കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയ മനു അഭിഷേക് സിങ്‌വിക്ക് കാര്യങ്ങള്‍ നല്ല വിധം കോടതിക്ക് മുന്നില്‍ വാദിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു.
യുക്തിയോടും ആര്‍ജ്ജവത്തോടും കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയ മനു അഭിഷേക് സിങ്‌വിക്ക് സാധിച്ചു, പുനപരിശോധന ഹര്‍ജ്ജി സമര്‍പ്പിച്ച മറ്റു സംഘടനകളുടെ അഭിഭാഷകരുടെ വാദവും കേട്ടപ്പോള്‍ നൂറ് ശതമാനം യുവതീ പ്രവേശനത്തിനെതിരായ വിധിയാണ് പുറത്തു വരുകായെന്നും കരുതുന്നതായും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിഷ്ഠയുടെ പ്രത്യേകത മാത്രം കണക്കിലെത്താണ് ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നായിരുന്നു സിംഗ്‌വിയുടെ വാദം. അതേസമയം പൗരാവകാശത്തില്‍ 25,26 അനുച്ഛേദങ്ങള്‍ ചേര്‍ത്ത് വായിക്കണമെന്നും സിംഗ്‌വി വാദിച്ചു. ശബരിമല പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി ആയതു കൊണ്ടു മാത്രമാണ് ഇവിടെ യുവതികള്‍ക്ക് പ്രവേശനനം നിഷേധിച്ചതെന്നും സിംഗ്‌വി പറഞ്ഞു. അഡ്വ. കെ പരാശരനാണ് എന്‍എസ്എസിനു വേണ്ടി ഹാജരായത്. രണ്ടാമതായി പരിഗണിച്ചത് ത്ന്ത്രിയുടേതും മൂന്നാമത്തേത് പ്രയാര്‍ ഗോപാല കൃഷ്ണന്റേതുമായിരുന്നു. അഡ്വ. വി. വി ഗിരിയാണ് ത്ന്ത്രിക്കു വേണ്ടി വാദിച്ചത്.
Post Your Comments