Latest NewsCinemaNews

30 വയസിനു മുന്‍പ് തന്നെ സെറ്റില്‍ഡ് ആകണമെന്നാണ് അച്ഛന്‍ ഉപദേശിച്ചത്; അതി പ്രശസ്തരുടെ ഫോര്‍ബ്സ് മാഗസിനില്‍ ഇടം നേടി വിജയ് ദേവാരകൊണ്ട

മുപ്പതു വയസിനു താഴെയുള്ള അതി പ്രശസ്തരുടെ പട്ടികയാണ് ഫോര്‍ബ്സ് മാഗസിന്‍

സിനിമ പാരമ്പര്യം കൊണ്ടൊല്ലാതെ സ്വന്തം കഴിവ് കൊണ്ട് സിനിമയില്‍ വിജയം കൊയ്ത ചുരുക്കം ചിലരില്‍ ഒരാളാണ് വിജയ് ദേവാരകൊണ്ട. സഹനടനായാണ് സിനിമയിലെ തുടക്കം. പിന്നീട് പെല്ലി ചൂപ്പലു എന്ന ലോ ബജറ്റ് ചിത്രത്തിലൂടെ നായകനായി. തുടര്‍ന്ന് എത്തിയ അര്‍ജുന്‍ റെഡ്ഢി അദ്ദേഹത്തിനെ ഒരു സൂപ്പര്‍സ്റ്റാര്‍ ആക്കി. അതി ഗംഭീര വിജയം നേടിയ ചിത്രം തെലുങ്കില്‍ മാത്രമല്ല തെന്നിന്ത്യമുഴുവന്‍ വിജയ്യെ പ്രശസ്തനാക്കി.

അതിനിടെ ഫോര്‍ബ്സ് മാഗസിന്‍ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ് വിജയ്. മുപ്പതു വയസിനു താഴെയുള്ള അതി പ്രശസ്തരുടെ പട്ടികയാണ് ഫോര്‍ബ്സ് മാഗസിന്‍. വിജയ്ക്ക് ഇരുപത്തി ഒന്‍പതു വയസാണ്. താരം ഈ വിവരം പ്രേക്ഷകരെ അറിയിച്ചത് ഒരു ട്വീറ്റിലൂടെ ആയിരുന്നു. നാല് വര്‍ഷം മുന്‍പുള്ള തന്റെ ജീവിതവും ഇപ്പോഴത്തെ ജീവിതവും തമ്മില്ലുള്ള വ്യതാസമാണ് ട്വീറ്റില്‍ വിജയ് പറഞ്ഞിരിക്കുന്നത്.

ട്വീറ്റ് ഇങ്ങനെ ”ഇരുപത്തിയഞ്ചു വയസു ഉണ്ടായിരുന്നപ്പോള്‍ ആന്ധ്ര ബാങ്കിലെ എന്റെ അക്കൗണ്ട് അഞ്ഞൂറ് രൂപ മിനിമം ബാലന്‍സ് ഇല്ലാത്തതു കൊണ്ട് ലോക്ക് ചെയ്യപ്പെട്ടു. 30 വയസിനു മുന്‍പ് തന്നെ സെറ്റില്‍ഡ് ആകണമെന്നാണ് അച്ഛന്‍ ഉപദേശിച്ചത്. മാതാപിതാക്കള്‍ ആരോഗ്യത്തോടെ ഇരിക്കുമ്പോള്‍ തന്നെ നമ്മുടെ വിജയം കാണാന്‍ ആണത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഫോര്‍ബ്‌സ് മുപ്പതു വയസില്‍ താഴെയുള്ള അതി പ്രശസ്തരുടെ ലിസ്റ്റില്‍ ഇപ്പോള്‍ ഞാനുണ്ട്.

shortlink

Post Your Comments


Back to top button