തിരുവനന്തപുരം : ശബരിമല യുവതി പ്രവേശന വിഷയം സംബന്ധിച്ച പുനപരിശോധന ഹര്‍ജ്ജി അല്‍പ്പ സമയത്തിനകം സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. വിധി എന്തുതന്നെയായാലും നടപ്പാക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു.
ശബരിമല കേസില്‍ അറുപതിലേറഎ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പുന പരിശോധന ഹര്‍ജികള്‍ക്കൊപ്പം റിട്ട് ഹര്‍ജികളും പരിഗണനയ്‌ക്കെത്തുന്നുണ്ട്. ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ ഹര്‍ജികളും പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്.കൂടാതെ, തന്ത്രിക്കും മറ്റുമെതിരെ 2 കോടതിയലക്ഷ്യ ഹര്‍ജികളും സുപ്രീംകോടതിയിലുണ്ട്.
രാവിലെ 10:30നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റന്‍ നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി. വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിക്കുക.
Post Your Comments