ജനങ്ങളുമായി ആശയസംവാദം നടത്താനും അവരെ കാര്യങ്ങള്‍ അറിയാക്കാനും റാലി മാത്രം പോരെന്ന് ബിഎസ്പി നേതാവ് മായാവതിയും തിരിച്ചറിഞ്ഞു. ജനങ്ങളുമായുള്ള ബന്ധം ദൃഡമാക്കാനായി ട്വിറ്റര്‍ അക്കൗണ്ട് തുറന്നിരിക്കുകയാണ് ബഹന്‍ജി.
മായാവതി ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായങ്ങള്‍ മായാവതി ട്വിറ്റിര്‍ വഴി അറിയിക്കുമെന്ന് ബിഎസ്പി ഇറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ബഹുജന്‍ സമാജ് പാര്‍ട്ടി ദേശീയ പ്രസിഡന്റും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും മുന്‍ എംപിയുമായ മായാവതി ജനങ്ങളുമായി പെട്ടെനുള്ള സംവാദത്തിനും ബന്ധം മെച്ചപ്പെടുത്താനും ട്വിറ്ററില്‍ ചേരാന്‍ തീരുമാനിച്ചെന്നും തന്റെ രാഷ്ട്രീയഅഭിപ്രായങ്ങള്‍ അവര്‍ ട്വിറ്റര്‍ വഴി പങ്കു വയ്ക്കുമെന്നുമാണ് ബിഎസ്പി വാര്‍ത്താകുറിപ്പില്‍ പറയുന്നത്.
ജനുവരി 22 ന് മായാവതി തന്റെ ആദ്യ ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. ഹലോ സഹോദരി സഹോദരന്‍മാരേ ട്വിറ്റര്‍ കുടുംബത്തിലേക്ക് ഞാന്‍ സ്വയം പരിചയപ്പെടുത്തുന്നെന്നും ഭാവിയിലെ എന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അഭിപ്രായങ്ങളും ഇവിടെ പോസ്റ്റ് ചെയ്യപ്പെടുമെന്നുമായിരുന്നു അന്ന് മായാവതി പറഞ്ഞത്. ഇതിന് ശേഷം ബിഎസ്പി ഔദ്യോഗികമായി തന്നെ നേതാവിന്റെ ട്വിറ്റര്‍ അക്കൗണ്ടിനെക്കുറിച്ച് വാര്‍ത്താകുറിപ്പിലൂടെ അറിയിക്കുകയായിരുന്നു
Post Your Comments