ലണ്ടന്‍: കാൾ മാർക്സിന്റെ ഹൈഗേറ്റ് സെമിത്തേരിയിലെ സ്മാരകം ചുറ്റിക ഉപയോഗിച്ച് നശിപ്പിച്ച നിലയിൽ. അതീവപ്രാധാന്യമുള്ള ഗ്രേഡ് വണ്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട് ഭരണകൂടം സംരക്ഷിക്കുന്ന ശവകുടീരമാണ് ഇത്. പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തിക്കാന്‍ കഴിയാത്ത രീതിയിലാണ് നശിപ്പിച്ചിരിക്കുന്നത്. മാർബിൾ പാളിയിൽ കൊത്തിവെച്ചിട്ടുള്ള മാര്‍സിന്റെയും കുടുംബത്തിന്റെയും പേര് വികൃതമാക്കാനും ശ്രമം നടത്തിയിട്ടുണ്ട്. 1881ല്‍ മാർക്സിന്റെ ഒറിജിനല്‍ മാര്‍ബിള്‍ ശവകുടീരത്തില്‍ നിന്നും എടുത്ത ഒരു മാർബിൾ പാളി 1954ലാണ് ഇവിടെ സ്ഥാപിച്ചത്.
Post Your Comments