Latest NewsKeralaIndia

ജന മഹായാത്രയ്ക്കു ഫണ്ട് സ്വരൂപിച്ചു നൽകാത്ത 10 കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടു

പ്രവര്‍ത്തനഫണ്ട് ഭാഗികമായി നല്‍കിയ മണ്ഡലം കമ്മിറ്റികൾക്കു ബാക്കി തുക നൽകാൻ 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

കണ്ണൂർ : ജനമഹായാത്രയ്ക്കു ഫണ്ട് സ്വരൂപിച്ചു നൽകാത്ത കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പിരിച്ചു വിട്ട് കെ പി സി സി. കാസർകോട്, കണ്ണൂർ ജില്ലകളിലെ 10 മണ്ഡലം കമ്മിറ്റികൾക്ക് എതിരെയാണു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിർദേശപ്രകാരം അച്ചടക്ക നടപടിയെടുത്തത്. പ്രവര്‍ത്തനഫണ്ട് ഭാഗികമായി നല്‍കിയ മണ്ഡലം കമ്മിറ്റികൾക്കു ബാക്കി തുക നൽകാൻ 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

കാസർകോട് ജില്ലയിലെ മടിക്കൈ, പനത്തടി, കോടോം ബേളൂര്‍, ദേലംപാടി, പൈവളിഗെ, എന്‍മകജെ, ചീമേനി, കണ്ണൂർ ജില്ലയിലെ രാമന്തളി, എരമം, കുറ്റൂര്‍, ചെങ്ങളായി എന്നീ മണ്ഡലം കമ്മിറ്റികളാണു പിരിച്ചുവിട്ടത്.

shortlink

Post Your Comments


Back to top button