ഐസോള്‍:പൗരത്വബില്ല് പാസാക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ ബിജെപി മിസോറാം സംസ്ഥാനസമിതി പിരിച്ചുവിടുമെന്ന് നേതാക്കളുടെ ഭീഷണി. സംസ്ഥാന പ്രസിഡന്റ് ജെ വി ഹ്ലൂന അടക്കമുള്ള നേതാക്കളാണ് കേന്ദ്രനേതൃത്വത്തിന് മുമ്പില്‍ ഭീഷണിയുമായി എത്തിയിരിക്കുന്നത്. സംസ്ഥാനത്തെ സഖ്യകക്ഷിയായ എംഎന്‍എഫും എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
ബില്ലില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് അസമില്‍ സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് മുന്നണി ബന്ധം അവസാനിപ്പിച്ചു. എജിപി മാത്രമല്ല വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി രൂപം നല്‍കിയ വടക്ക് കിഴക്കന്‍ ജനാധിപത്യ സഖ്യത്തിലെ 11 കക്ഷികളും ഈ വിഷയത്തില്‍ ബിജെപി നിലപാടിന് എതിരാണ്. ലോക്സഭാ തെരഞ്ഞെടുപ്പുവരെ മേഖലയില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണെങ്കില്‍ വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആകെയുള്ള എട്ട് സീറ്റുകളില്‍വരെ പ്രതീക്ഷവയ്ക്കേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്.
Post Your Comments