പെറുവില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് 4 പേര്‍ ഖനിയില്‍ അകപ്പെട്ടത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. പെറുവിലെ ഒയോണ്‍ നഗരത്തിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ മൂന്ന് ദിവസം കൊണ്ടാണ് സുരക്ഷാസേന പുറത്തെത്തിച്ചത്.തലസ്ഥാനമായ ലിമയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ ഖനി.
പോലീസും അഗ്‌നിശമനാ സേനയും ചേര്‍ന്ന് ഇടവേളകളില്ലാതെ നടത്തിയ രക്ഷപ്രവര്‍ത്തനത്തിലൂടെയാണ് ഇവരെ ജീവനോടെ പുറത്തെത്തിക്കാന്‍ സാധിച്ചത്. തൊഴിലാളികള്‍ക്ക് നിര്‍ജലീകരണം അനുഭവപ്പെട്ടതൊഴിച്ചാല്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഊര്‍ജമന്ത്രി പറഞ്ഞു. ഖനിയില്‍ കുടുങ്ങിയപ്പോഴും ശുഭാപ്തി വിശ്വാസം കൈവിട്ടിരുന്നില്ലെന്നും, രക്ഷപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നെന്നും രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞു.
Post Your Comments