KeralaLatest News

സമ്മാനത്തട്ടിപ്പ് ; ഫോണിന് പകരം കിട്ടിയത് ബെൽറ്റും പഴ്സും

എടക്കര: മലപ്പുറത്ത് വീണ്ടും സമ്മാനത്തട്ടിപ്പ്. മൊബൈൽ ഫോൺ സമ്മാനം ലഭിച്ചുവെന്ന അറിയിപ്പിനെ തുടർന്ന് പണം അടച്ച് പാഴ്സൽ വാങ്ങിയ ആൾക്കു ലഭിച്ചത് ബെൽറ്റും പഴ്സുമാണ് . വഴിക്കടവിലെ ഹോട്ടൽ തൊഴിലാളിയായ ഷഹിൻഷയാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിരുന്നു.

രണ്ടാഴ്ച മുൻപാണ് മലയാളം സംസാരിക്കുന്ന യുവതി 12,000 രൂപ വിലവരുന്ന മൊബൈൽ‍ ഫോൺ സമ്മാനം ലഭിച്ച വിവരം ഫോണിൽ അറിയിച്ചത്. മണിമൂളി പോസ്റ്റ് ഓഫിസിൽ 3,600 രൂപ അടച്ചാണ് പഴ്സൽ വാങ്ങിയത്.  സമാനമായ രീതീയിൽ കെട്ടിടനിർമാണ തൊഴിലാളിയായ പൂക്കുന്നൻ ഉസ്മാന്റെയും പണം നഷ്ടപ്പെട്ടിട്ടുണ്ട്.

വഴിക്കടവ് പോലീസ് നടത്തിയ അന്വേഷണത്തിൽ‍ ഡൽഹി കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് സുചന ലഭിച്ചത്. പലർക്കും സമാനമായി പണം നഷ്ടപ്പെട്ടുവെങ്കിലും അഭിമാനം കാരണം ആരും പുറത്തുപറയാതെ ഇരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button