NewsIndia

ബംഗളൂരുവില്‍ ടിവിഎസ് കമ്പനിയുടെ പേരിലുള്ള തട്ടിപ്പ് നിര്‍ബാധം തുടരുന്നു

 

ബെംഗളൂരു : അത്തിബെലെയില്‍ പ്രവര്‍ത്തിക്കുന്ന ടി വി എസ് മോട്ടോര്‍ കമ്പനിയുടെ പേരില്‍ ഒരു വിഭാഗം നടത്തുന്ന ജോലി തട്ടിപ്പും അതിന്റെ പേരിലുള്ള പണം തട്ടലും ഇപ്പോഴും തുടരുന്നു.

ഏതെങ്കിലും ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങളും ബയോഡാറ്റയും ശേഖരിച്ച ശേഷം അവരെ ഫോണില്‍ വിളിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. കേരളത്തിലുള്ളവരായാലും ബെംഗളൂരുവില്‍ ഉള്ള ആളായാലും റിംഗ് റോഡിലെ രാജ് കുമാര്‍ സമാധിയിലുള്ള കണ്‍സല്‍ട്ടന്‍സിയുടെ ഓഫീസില്‍ വരാന്‍ ആവശ്യപ്പെടുന്നു, അവിടെ വച്ച് ഒരു ഇന്റര്‍വ്യൂ. എല്ലാവരും തെരഞ്ഞെടുക്കപ്പെടുന്നു, അപ്പോയിന്റ് മെന്റ് ലെറ്റര്‍ കൊടുക്കുന്നതിന് മുന്‍പായി എല്ലാവരും രണ്ടായിരം രൂപ വച്ച് നല്‍കണം എന്നാവശ്യപ്പെടുന്നു, ട്രെയിനിംഗ് സമയത്തെ താമസത്തിനും ഭക്ഷണത്തിനുമാണത്രേ ആ തുക. കാശ് നല്‍കിയവര്‍ക്കെല്ലാം അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ ലഭിക്കുന്നു.

പിന്നീട് ഹൊസൂര്‍ റോഡിലെ അത്തിബെലെയിലുള്ള ടി വി എസ് കമ്പനിയുടെ സമീപത്ത് എത്താന്‍ ആവശ്യപ്പെടുന്നു, അവിടെ താങ്കളെ സഹായിക്കാന്‍ ഞങ്ങളുടെ ആള്‍ക്കാര്‍ കാത്തു നില്‍ക്കുന്നുണ്ടാകും എന്ന് വിശ്വസിപ്പിക്കുന്നു, അവരുടെ കയ്യില്‍ കൊടുക്കാനുള്ള താണ് ലെറ്റര്‍. പുറത്തുള്ള കടക്ക് സമീപം ഒരാള്‍ വരുന്നു ലെറ്റര്‍ വാങ്ങി ഉടന്‍ വരാം എന്ന് പറഞ്ഞ് അയാളെ കാണാതാകുന്നു, പിന്നീട് മറ്റൊരാള്‍ വന്ന് കത്ത് എവിടെ യെന്ന് ചോദിക്കുന്നു, ആദ്യം വന്ന ആള്‍ക്ക് കൊടുത്തു എന്ന് പറയുമ്പോള്‍ ഞാനാണ് യഥാര്‍ത്ഥ ആള്‍ എന്നാണ് അയാളുടെ മറുപടി, തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്ന് അപ്പോഴാണ് പലരും തിരിച്ചറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button