![](/wp-content/uploads/2019/02/img-20190204-wa0003.jpg)
ബെംഗളൂരു: കണ്ണൂര്‍-യശ്വന്ത്പൂര്‍ തീവണ്ടിയുടെ സ്റ്റേഷന്‍ മാറ്റവുമായി ബന്ധപ്പെട്ട് നഗരത്തിലെ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നല്‍കി. ബിജെപി മലയാളി പ്രവര്‍ത്തകരുടെയും , ദീപ്തി വെല്‍ഫയര്‍ അസ്സോസ്സിയേഷന്‍ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലുള്ള സംഘമാണ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ കണ്ട് യശ്വന്തപുരം കണ്ണുര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ സ്റ്റോപ്പ് ബാനസവാടിയിലേക്ക് മാറ്റിയതിലുള്ള ബെംഗളൂരു മലയാളികളുടെ പ്രതിഷേധം അറിയിച്ചത്.
വിഷ്ണുമംഗലം കുമാര്‍, ഹരി നായര്‍, ദിനേശ് പിഷാരടി, രനീഷ് പൊതുവാള്‍, സലീഷ് പീ വി, ഹരികുമാര്‍ , സോമരാജന്‍, കൃഷ്ണകുമാര്‍ (കെ . കെ ), റോഷന്‍ എന്നിവര്‍ നേത്രുത്വം നല്‍കി.
മന്ത്രി സദാനന്ദ ഗൗഡയെ കാര്യങ്ങള്‍ അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തുകയും ഉചിതമായ തീരുമാനം ഉടന്‍ തന്നെ ഉണ്ടാകുമെന്ന് അദ്ധേഹം ഉറപ്പു നല്‍കുകയും ചെയ്തു.
Post Your Comments