Latest NewsIndia

സ്ത്രീകൾക്ക് രാത്രിയിലും ഖനികളിൽ ജോലിചെയ്യാൻ അനുവാദം

ഡൽഹി : സ്ത്രീകൾക്ക് രാത്രിയിലും ഖനികളിൽ ജോലിചെയ്യാൻ അനുവാദം നൽകി.
ഭൂഗർഭ കൽക്കരി ഖനികളിൽ വനിതകൾക്ക് ജോലിചെയ്യാൻ അനുമതി നൽകിക്കൊണ്ട് കേന്ദ്രസർക്കാർ ഇന്നലെ വിജ്ഞാപനമിറക്കി. തൊഴിലിടങ്ങളിലെ ലിംഗസമത്വം അംഗീകരിക്കുന്നതിന്റെ ഭാഗമായി വരുത്തിയ പരിഷ്കാരത്തിൽ സ്ത്രീകൾക്ക് ഖനികളിൽ രാത്രി ഡ്യൂട്ടി എടുക്കുന്നതിലും പ്രശ്‌നമില്ലെന്ന് വിജ്ഞാപനത്തിൽ പറയുന്നു.

1952-ലെ ഖനി നിയമത്തിന്റെ 46-ാം സെക്‌ഷൻ പ്രകാരമുള്ള തടസ്സമാണ് കേന്ദ്രം എടുത്തുകളഞ്ഞത്. ഇങ്ങനെയാണെങ്കിലും സ്ത്രീകളെ ഖനി ജോലിക്കു നിയമിക്കുമ്പോൾ നടത്തിപ്പുകാർ നിശ്ചിതചട്ടങ്ങളെല്ലാം പാലിക്കണം. ഉടൻതന്നെ വിജ്ഞാപനം നടപ്പിലാകും.പുരുഷന്മാർ മാത്രം ജോലി ചെയ്യുന്ന കൂടുതൽ മേഖലകളിലേക്ക് സ്ത്രീ സമത്വം കൊണ്ടുവരാനാണ് കേന്ദ്ര സർക്കാരിന്റെ ആലോചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button