Latest NewsKerala

മനുഷ്യാവകാശ കമ്മീഷന്‍ മാതൃകയില്‍ സഭയില്‍ സ്വതന്ത്ര ട്രൈബ്യൂണല്‍ വേണമെന്ന് ഒരു കൂട്ടം ക്രൈസ്തവ വേദികള്‍

കൊച്ചി : മനുഷ്യാവകാശ കമ്മീഷന്‍ മാതൃകയില്‍ സഭയില്‍ സ്വതന്ത്ര ട്രൈബ്യൂണല്‍ വേണമെന്ന് ഒരു കൂട്ടം ക്രൈസ്തവ വേദികള്‍ ആവശ്യപ്പെട്ടു. ഫോറം ഫോര്‍ ജസ്റ്റീസ് ആന്‍ഡ് പീസ് (ഫോറം) ആണ് അവശ്യവുമായി രംഗത്തെത്തിയത്.

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ജനവരി 18 ന് ഇറക്കിയ ഇടയലേഖനത്തിലും ഫോറം ഉത്കണ്ഠ രേഖപ്പെടുത്തി. സഭയുടെ സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നവര്‍ക്ക് മാനുഷിക പരിരക്ഷയും പരിഗണനയും നിഷേധിക്കുന്നതാണ് ഇടയലേഖനം എന്ന് പറയുന്ന പ്രസ്താവന, സഭയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെതിരേ നടക്കുന്ന ലൈംഗിക കുറ്റങ്ങളോട് ഒട്ടും ഒത്തുതീര്‍പ്പുപാടില്ലെന്നും ഫോറം പറയുന്നു. ഒന്നിച്ചുനിന്ന് സഭയിലെ ചെകുത്താന്‍മാരെ ചെറുക്കാമെന്നും പാവങ്ങളുടെ അടിച്ചമര്‍ത്തലും പീഡനവും ഇല്ലാതാക്കാമെന്നും ഫോറം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button