Latest NewsIndia

ഊബര്‍ ഡ്രൈവറുടെ കൊലപാതകം; ദമ്ബതികള്‍ അറസ്റ്റില്‍

ന്യൂ‍ഡല്‍ഹി : ഊബര്‍ ഡ്രൈവറെ കൊലപ്പെടുത്തി സംഭവത്തിൽ ലിവിങ് ടുഗെതര്‍ ദമ്ബതികള്‍ അറസ്റ്റില്‍. ഫര്‍ഹത് അലി (34), സീമ ശര്‍മ (30) എന്നിവരാണ് ഞായറാഴ്ച അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളുടെയും ഫോണ്‍ സന്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ദമ്ബതികള്‍ അറസ്റ്റിലായത്. കൊല്ലപ്പെട്ട റാം ഗോവിന്ദിന്റെ ഭാര്യ ഇയാളെ കാണാനില്ലെന്നു പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മണ്ഡന്‍ഗിറില്‍ നിന്ന് കപക്ഷേറയിലേക്ക് ഇയാള്‍ ഓട്ടം പോയിരുന്നതായി കണ്ടെത്തി. മെഹറൗലി – ഗുരുഗ്രാം റോ‍ഡില്‍ വച്ച്‌ കാറിലെ ജിപിഎസ് സംവിധാനം പ്രവര്‍ത്തനം അവസാനിപ്പിച്ചതായി കണ്ടെത്തി. അവസാനം ഊബര്‍ വിളിച്ച ദമ്ബതികളെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയതോടെ പ്രതികള്‍ പിടിലാകുകയായിരുന്നു.

റാം ഗോവിന്ദിനെ കൊള്ളടിക്കാന്‍ തീരുമാനിച്ച ദമ്ബതികള്‍, അദ്ദേഹത്തെ വീട്ടിലേക്കു വിളിക്കുകയും മയക്കുമരുന്നു കലര്‍ത്തിയ ചായ നല്‍കുകയും ചെയ്തു. പിന്നീട് മര്‍ദിച്ച്‌ ഇയാളെ കൊലപ്പെടുത്തി. അടുത്ത ദിവസം ബ്ലേഡുകളും കത്തി പോലുള്ള ആയുധങ്ങളും ഉപയോഗിച്ച്‌ ഗോവിന്ദിന്റെ മൃതദേഹം ചെറിയ കഷ്ണങ്ങളായി മുറിച്ചു. മൂന്നു കെട്ടുകളായി ഇവ കെട്ടി ഗ്രേറ്റര്‍ നോയിഡയിലെ ഓവുചാലില്‍ ഉപേക്ഷിക്കുകയും ചെയ്തു. ഗോവിന്ദിന്റെ ഫോണും കാറും ഇവരുടെ സ്ഥലത്തു നിന്ന് കണ്ടെത്തി. ജനുവരി 29നായിരുന്നു കൊലപാതകം നടന്നത്. മോഷണമാണ് കൊലപാതകത്തിന് പിന്നിലെ ഉദ്ദേശമെന്നാണ് വിവരം

shortlink

Post Your Comments


Back to top button