![](/wp-content/uploads/2019/02/udit-chaithanya.jpg)
ചെറുകോല്‍പ്പുഴ: സംസ്ഥാനത്ത് അധികാരത്തിനുവേണ്ടി ഭരണകൂടം ആചാരലംഘനത്തിന് കുട പിടിച്ചിട്ട് നവോത്ഥാനമെന്ന് പറയുന്നു.. ഇതാണോ യഥാര്‍ത്ഥത്തില്‍ നവോത്ഥാനം സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ഭാഗവത ഗ്രാമാചാര്യന്‍ സ്വാമി ഉദിത് ചൈതന്യ. പ്രളയദുരന്തത്തിന് പണം സ്വരൂപിക്കാന്‍ രാജഭരണ രാജ്യങ്ങളില്‍ചെന്ന് രാജാക്കന്മാരെ തൊഴുതു വണങ്ങി മടങ്ങിവന്നവര്‍ ഇവിടുത്തെ രാജാക്കന്മാരെ പുലഭ്യം പറഞ്ഞ് ഇളിഭ്യരാകുകയാണ്.
അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിലെ തിങ്കളാഴ്ച രാത്രിയോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. റഷ്യയിലും ചൈനയിലും ഇക്കൂട്ടര്‍ പോകാതിരുന്നതെന്തെന്നും സ്വാമി ചോദിച്ചു. ജാതിയും മതവും നോക്കാതെ വ്യക്തിയുടെ കഴിവിനും അറിവിനും സംസ്‌കാരത്തിനും ഭാരതം ആദരവു നല്‍കിയിട്ടുണ്ട്. വ്യാസനും വാത്മീകിയും ബ്രാഹ്മണരല്ലാതിരുന്നിട്ടും കാലത്തിനതീതമായി ആദരിക്കപ്പെടുന്നത് ഇതിന് തെളിവാണ്. ക്ലാസിക്കല്‍ കലകള്‍ മരണമില്ലാതെ നില്‍ക്കുന്നതും നവ നവോത്ഥാനക്കാര്‍ എഴുതുന്നതിന് ആയുസ്സില്ലാതെ പോകുന്നതും സംസ്‌കാരത്തിന്റെ വ്യത്യാസം കൊണ്ടാണ്. സമൂഹത്തെ സ്വാധീനിച്ച് അറിവിന്റെ സ്വന്തം സര്‍വകലാശാല സൃഷ്ടിച്ച താപസന്മാരാണ് യഥാര്‍ത്ഥ നവോത്ഥാന നായകര്‍.
അധികാരത്തിനുവേണ്ടി ഭരണകൂടം ആചാരലംഘനത്തിന് കുട പിടിച്ചിട്ട് നവോത്ഥാനമെന്ന് പറയുന്നു. ഇവര്‍ മൂന്ന് പതിറ്റാണ്ട്് ബംഗാള്‍ ഭരിച്ചതിന്റെ ഗുണമാണ് കേരളത്തിലെ തൊഴിലിടങ്ങളിലെ ബംഗാളികളുടെ ബാഹുല്യം. ശബരിമലയില്‍ യുവതികളെ സര്‍ക്കാര്‍ കയറ്റിയതാണ്. ഇത് ഹിന്ദുവിനെയും ശബരിമലയെയും അനാദരിക്കാനായുള്ള ബോധപൂര്‍വമായ ശ്രമമാണ്. നാറാണത്ത് ഭ്രാന്തനെപ്പോലെ യുവതികളെ ഉരുട്ടിക്കയറ്റുകയും ഉരുട്ടിയിറക്കുകയുമാണ് പോലീസിന്റെ ജോലി. വിശ്വാസിയായ ഭാര്യയെ അമ്പലമുറ്റത്ത് കൊണ്ടുവിടുമായിരുന്ന ഇ.എം.എസ്സിന്റെയും നായനാരുടെയും പിന്മുറക്കാരാണ് ഇന്ന് വിശ്വാസികളെ വേട്ടയാടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments