KeralaLatest NewsNews

ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്തതില്‍ തെല്ലും ഖേദമില്ല; സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്തതില്‍ തെല്ലും ഖേദമില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. സഭയ്ക്ക് നല്‍കീയ വിശദീകരണത്തിലാണ് സിസ്റ്റര്‍ ലൂസി ഇക്കാര്യം പറയുന്നത്. അച്ചടക്കലംഘനത്തിന് തന്നെ പുറത്താക്കുകയാണെങ്കില്‍ മറ്റ് പലരേയും പുറത്താക്കേണ്ടിവരുമെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്തതിന് അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി സന്യാസ സഭ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് നോട്ടീസ് നല്‍കിയിരുന്നു. നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടതെങ്കിലും, കത്ത് മുഖേനയാണ് സിസ്റ്റര്‍ വിശദീകരണം നല്‍കിയത്.

ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തു, പുസ്തകം പുറത്തിറക്കി, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു, സ്വന്തമായി കാര്‍ വാങ്ങി തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് കത്തയച്ചത്. ഫ്രാങ്കോക്കെതിരെ സമരം ചെയ്തത് തെറ്റായെന്ന് തോന്നുന്നില്ല, സഭ ഇരയാക്കപ്പെട്ട കന്യാസ്ത്രീക്കൊപ്പം നില്‍ക്കണമായിരുന്നു, അച്ചടക്കലംഘനത്തിന് തന്നെ പുറത്താക്കുകയാണെങ്കില്‍ മറ്റ് പലരേയും പുറത്താക്കേണ്ടിവരും, ദൈവത്തെ പ്രകീര്‍ത്തിക്കുന്ന പുസ്തകരചന തെറ്റായി കരുതുന്നില്ല, ചാനല്‍ ചര്‍ച്ചകളില്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. സുപ്പീരിയറിന്റെ അനുമതിയോടെയാണ് സാധാരണവേഷം ധരിച്ചത് എന്നിങ്ങെയാണ് കത്തില്‍ സൂചിപ്പിച്ചത്. ഈ വിശദീകരണങ്ങള്‍ ഉള്‍ക്കൊണ്ട് തനിക്കെതിരായ സഭ നടപടികള്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സിസ്റ്റര്‍ കത്ത് അവസാനിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button