Food & Cookery

തേങ്ങാ ഹല്‍വ വീട്ടില്‍ തയ്യാറാക്കാം

ഹല്‍വ നമ്മുടെ നാടന്‍ പലഹാരമാണ് ഹല്‍വ. ഹല്‍വ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് ഓര്‍മ്മ വരിക കോഴിക്കോടന്‍ ഹല്‍വയാണ് എന്നാല്‍ അല്‍പം വ്യത്യസ്തമായി തേങ്ങാ ഹല്‍വ ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാനാകും തേങ്ങാ ഹല്‍വ.

തേങ്ങ ഹല്‍വക്ക് വേണ്ട ചേരുവകള്‍ നോക്കാം

പച്ചരി – അരക്കപ്പ്

ചിരകിയ തേങ്ങ – രണ്ട് കപ്പ്

പഞ്ചസാര – അരക്കപ്പ്

നെയ്യ് – രണ്ട് ടേബിള്‍ സ്പൂണ്‍

ഏലക്കാ പൊടി – കാല്‍ ടീസ്പൂണ്‍

അണ്ടിപ്പരിപ്പ്, മുന്തിരി – ആവശ്യത്തിന്
ഇനി തേങ്ങ ഹല്‍വ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ആദ്യം ചെയ്യേണ്ടത് പച്ചരി മൂന്നു മണിക്കൂറ് വെള്ളത്തില്‍ കുതിര്‍ത്തു വക്കണം. തുടര്‍ന്ന് കുതിര്‍ത്ത പച്ചരിയും ചിരകിയ തേങ്ങയും വെള്ളം അധികമാകാതെ നന്നായി അരച്ചെടുക്കുക. അടുത്തതായി പഞ്ചസാര വെള്ളം ചേര്‍ത്ത് നോണ്‍സ്റ്റിക് പാനില്‍ ചെറു തീയില്‍ ചൂടാക്കി നൂല്‍ പരുവത്തില്‍ പാനയാക്കി മാറ്റുക.

ഇതിലേക്ക് അരച്ചുവച്ചിരിക്കുന്ന മാവില്‍ ഏലക്കാപ്പൊടി ചേര്‍ത്ത് നന്നായി കുഴച്ചെടുക്കാം. പാനില്‍നിന്നും മിശ്രിതം വിട്ടുവരുന്നത് വരെ ചെറുചൂടില്‍ വേവിക്കുക. തീ ഓഫ് ചെയ്യുന്നതിന് മുന്‍പായി നെയ്യ് ചേര്‍ക്കണം, ശേഷം അണിപ്പരിപ്പും മുന്തിരിയും ചേര്‍ക്കാം കോക്കനട്ട് ഹല്‍വ റെഡി.

shortlink

Post Your Comments


Back to top button